കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് അപകടം, 30കാരിയുടെ മൃതദേഹം ഖബറടക്കി
Thursday 07 August 2025 8:04 AM IST
കോഴിക്കോട്: വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ സമീപത്ത് നിന്ന തെങ്ങ് കടപുഴകി വീണ് മരിച്ച യുവതിയുടെ മൃതദേഹം ഖബറടക്കി. കോഴിക്കോട് വളയം സ്വദേശി ഫഹീമയാണ് (30) മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുഞ്ഞ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ യുവതിയെ വളയം പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയുടെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. വിദേശത്തുളള ഭർത്താവ് ഇന്ന് പുലർച്ചയോടെ നാട്ടിലെത്തി.