ബി നിലവറ തുറക്കുമോ? തന്ത്രിമാരുടെ അഭിപ്രായം തേടും, പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിർണായക ചർച്ച

Thursday 07 August 2025 3:55 PM IST

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിൽ വീണ്ടും ചർച്ച. നിലവറ തുറക്കുന്നതിൽ തന്ത്രിമാരുടെ അഭിപ്രായം തേടും. ഇന്ന് ചേർന്ന ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്തയോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്നാൽ തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഭരണസമിതി തീരുമാനം എടുക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി നിർദേശിച്ചത്.