നാട്ടുകാരെ പരിഭ്രാന്തിയിലാക്കി എരുമ; വിരണ്ടോടിയത് പത്ത് കിലോമീറ്റർ ദൂരം

Thursday 07 August 2025 4:41 PM IST

പാലക്കാട്: ഇടഞ്ഞോടിയ എരുമ റോഡിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. പാലക്കാട് വാണിയംകുളത്താണ് സംഭവം. ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. ചന്തയിൽ വിൽപ്പനയ്‌ക്ക് എത്തിച്ച എരുമയാണ് വിരണ്ടോടിയത്.

പത്ത് കിലോമീറ്ററോളം ദൂരം ഓടിയതിന് ശേഷമാണ് എരുമയെ പിടിച്ചുകെട്ടിയത്. വാണിയംകുളം ചന്തയിൽ നിന്നും ഓടിയ എരുമയെ ഷൊർണൂർ ചെറുതുരുത്തി പാലത്തിന് സമീപത്ത് നിന്നാണ് പിടികൂടാനായത്. വാണിയംകുളം, കൂനത്തറ, കുളപ്പുള്ളി എന്നിവിടങ്ങൾ പിന്നിട്ടാണ് എരുമ ചെറുതുരുത്തിയിലെത്തിയത്. വിരണ്ടോടിയ എരുമയെ കണ്ട് നാട്ടുകാർ ആരെ പരിഭ്രാന്തിയിലായി.