അങ്കണവാടിയിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി

Friday 08 August 2025 9:13 PM IST
കുന്നപ്പള്ളി മാറുകരപറമ്പ് അംഗൻവാടിയിലേക്ക് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സൗജന്യമായി സാധന സാമഗ്രികൾ കൈമാറുന്നു

പെരിന്തൽമണ്ണ: കുന്നപ്പള്ളി മാറുകരപറമ്പ് അങ്കണവാടിയിലേക്ക് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സൗജന്യമായി മിക്സി, ഗ്യാസ് സ്റ്റൗ എന്നിവ നൽകി. അങ്കണവാടിയിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് അങ്കണവാടി വർക്കർ പി.വിനോദിനിക്ക് സാധനങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ സി.അബ്ദുൽ നാസർ, മുഹമ്മദ് ഹനീഫ പടിപ്പുര, സെക്രട്ടറി നാസർ കാരാടൻ, നസീൽ, ജംഷീർ മാങ്കായി, തെക്കത്ത് ഉസ്മാൻ, പി. ഷാനവാസ് എന്നിവർ സംസാരിച്ചു.