പോളി ദന്തൽ ക്ലിനിക് പ്രവൃത്തി ഉദ്ഘാടനം
Friday 08 August 2025 12:20 AM IST
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നഗരസഭ നിർമ്മിക്കുന്ന പോളി ദന്തൽ ക്ലിനിക്കിന്റെ പ്രവൃത്തി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. 60 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലിനിക് യാഥാർഥ്യമാകുന്നത്. ദന്തൽ സെറാമിക് യൂണിറ്റും പദ്ധതിയുടെ ഭാഗമായി ഒരുക്കും. നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.പ്രജില, ഇ.കെ.അജിത്ത്, കെ.എ. ഇന്ദിര, കൗൺസിലർമാരായ എ.അസീസ്, വി.പി ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, ആശുപത്രി സൂപ്രണ്ട് വി.വിനോദ്, സി.പി.ബിജോയ്, നഴ്സിംഗ് സൂപ്രണ്ട് കെ. വനജ എന്നിവർ പ്രസംഗിച്ചു.