മർകസിൽ ആത്മീയ സംഗമം സംഘടിപ്പിച്ചു
Friday 08 August 2025 12:24 AM IST
കുന്ദമംഗലം: മർകസിൽ മാസാന്ത ആത്മീയ സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുഗ്രഹ പ്രഭാഷണം നടത്തി. സംഗമത്തിൽ വി.പി.എം ഫൈസി വില്യാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശറഫുദ്ദീൻ ജമലുല്ലൈലി, പി സി അബ്ദുല്ല മുസ്‌ലിയാർ, സി പി ഉബൈദുല്ല സഖാഫി, ബശീർ സഖാഫി കൈപ്പുറം, അബ്ദുല്ല സഖാഫി മലയമ്മ, ഉമറലി സഖാഫി എടപ്പുലം, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, സൈനുദ്ദീൻ അഹ്‌സനി മലയമ്മ, അബൂബക്കർ സഖാഫി,ഹനീഫ് സഖാഫി, മൂസ സഖാഫി എന്നിവർ പങ്കെടുത്തു.