ജില്ലാതല സയൻസ് ക്വിസ് മത്സരം ഇന്ന്
Friday 08 August 2025 12:26 AM IST
കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല സയൻസ് ക്വിസ് മത്സരം സംഘടിപ്പിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ് തുടങ്ങിയവർ പങ്കെടുക്കും. ഓരോ നിയോജകമണ്ഡലത്തിൽ നിന്നും രണ്ടുപേരടങ്ങുന്ന ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. ഒന്ന്, രണ്ട് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 10,000, 5000 രൂപയും സർട്ടിഫിക്കറ്റും സമ്മാനിക്കും. ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ചവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട് സ്ഥാനം നേടുന്നവർക്ക് യഥാക്രമം ഒരു ലക്ഷം, 50000 രൂപ വീതം പ്രൈസ് മണി ലഭിക്കും.