റോഡ് ഉദ്ഘാടനം ചെയ്തു

Friday 08 August 2025 12:27 AM IST
മുണ്ടക്കുളം റോഡ് കൊണ്ടോട്ടി എം.എൽ.എ. ടി.വി. ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സി.എം തദ്ദേശ പുനഃരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിലെ ആപ്പാറക്കൽ മാനീരി മുണ്ടക്കുളം റോഡ് ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.കെ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദ് , സി.എ. ബിച്ചാപ്പു, സലാം ഹാജി, ഫിറോസ്ഖാൻ, രായിൻകുട്ടി ഹാജി, സി.കെ നസീർ, എം.പി. സമദ്, പി. മജീദ്, കെ.സി. ജംഷീർ, എ.കെ. മുഹമ്മദ്, അഹമ്മദ് കുട്ടി, കൊറ്റൻ, ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.