സ്വയം തൊഴിൽ വായ്പ
Friday 08 August 2025 1:18 AM IST
പാലക്കാട്: തൊഴിൽ രഹിതരായ വനിതകൾക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ നൽകുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത, കുടുംബശ്രീ അംഗങ്ങൾക്കുള്ള സ്വയം തൊഴിൽ വായ്പകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 4 മുതൽ 5 വർഷം വരെ തിരിച്ചടവ് കാലാവധിയിൽ 6% മുതൽ 8% വരെ പലിശ നിരക്കിൽ വായ്പകൾ ലഭിക്കും. ഈ വായ്പകൾക്ക് ഉദ്യോഗസ്ഥ/വസ്തു ജാമ്യം ആവശ്യമാണ്. www.mithrasoft.