സർക്കാർ അറിയിപ്പുകൾ മലയാളത്തിൽ മാത്രം

Friday 08 August 2025 12:00 AM IST

തിരുവനന്തപുരം: സർക്കാർ അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ വേണമെന്ന് നിർദ്ദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ്. ദുരന്തനിവാരണവുമായും രോഗപ്രതിരോധപ്രവർത്തനവുമായും മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെയുള്ള ബോധവത്കരണവുമായും ബന്ധപ്പെട്ട ഉത്തരവുകൾ, നടപടിക്രമങ്ങൾ, അറിയിപ്പുകൾ, സന്ദേശങ്ങൾ, പരസ്യങ്ങൾ, സർക്കുലറുകൾ ഉൾപ്പെടെ എല്ലാ രേഖകളും മലയാളത്തിലായിരിക്കണം. വിവിധ സർക്കാർ വകുപ്പുകൾക്ക് ഇത് ബാധകമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ 9,10​ ​തീ​യ​തി​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പു​തു​ക്ക​ൽ​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​ർ​ന്നു​വ​രു​ന്ന​തി​നാ​ൽ​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​അ​വ​ധി​ദി​വ​സ​ങ്ങ​ളാ​യ​ ​ആ​ഗ​സ്റ്റ് 9,​ 10​ ​തീ​യ​തി​ക​ളി​ൽ​ ​തു​റ​ന്ന് ​പ്ര​വ​ർ​ത്തി​ക്കും. വോ​ട്ട​ർ​ ​പ​ട്ടി​ക​ ​സം​ബ​ന്ധി​ച്ച​ ​നി​ര​വ​ധി​ ​അ​പേ​ക്ഷ​ക​ൾ​/​ആ​ക്ഷേ​പ​ങ്ങ​ൾ​ ​ല​ഭി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണി​ത്.