 സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ:..... രണ്ടാഴ്‌ചയ്‌ക്കകം റിപ്പോർട്ട് നൽകണം

Friday 08 August 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് രണ്ടാഴ്‌ചയ്‌ക്കം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക്

മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. നിർമ്മാണം കഴിഞ്ഞിട്ടും ഫിറ്റ്നസ് കിട്ടാത്ത കെട്ടിടങ്ങളുടെ എണ്ണമടക്കം റിപ്പോർട്ട് ചെയ്യണം.

അറ്റകുറ്റപ്പണി നടത്താവുന്ന കെട്ടിടങ്ങൾക്ക് അനുമതി നൽകും. അല്ലാത്തവ പൊളിക്കും. സ്‌കൂൾ കോംപൗണ്ടുകളിലെ ഉപയോഗശൂന്യമല്ലാത്ത കെട്ടിടങ്ങൾ അടിയന്തരമായി പൊളിക്കണം.

പല സ്‌കൂളുകളിലും നൂറിലേറെ വർഷം പഴക്കമുള്ള കെട്ടിടങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് വകുപ്പ് അടിയന്തര നടപടിക്ക് ഒരുങ്ങുന്നത്.

 ലേലം പിടിക്കാതെ കരാറുകാർ

കരാറുകാരാണ് ലേലം പിടിച്ച് പഴയ കെട്ടിടങ്ങൾ പൊളിച്ച് സാമഗ്രികൾ കൊണ്ടുപോകുന്നത്. എന്നാൽ തദ്ദേശസ്ഥാപനങ്ങൾ നിശ്ചയിക്കുന്ന ഉയർന്ന എസ്റ്റിമേറ്റ് തുകയ്‌ക്ക് ആരും കരാറെടുക്കുന്നില്ല. ഇതുകാരണം പൊളിക്കൽ സ്‌തംഭിച്ചു. ഇക്കാര്യം തദ്ദേശവകുപ്പുമായി ചർച്ച ചെയ്ത് പരിഹാരം കാണാനാണ് നീക്കം.

ഫ​യ​ൽ​ ​അ​ദാ​ല​ത്ത് ​:​ 22,413​ ​എ​ണ്ണം​ ​തീ​ർ​പ്പാ​ക്കി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റേ​റ്റി​ലെ​ ​അ​ദാ​ല​ത്തി​ലൂ​ടെ​ 22,413​ ​ഫ​യ​ലു​ക​ൾ​ ​തീ​ർ​പ്പാ​ക്കി.​ ​തി​രു​വ​ന​ന്ത​പു​രം​ ​മു​ത​ൽ​ ​എ​റ​ണാ​കു​ളം​ ​വ​രെ​യു​ള്ള​ ​ഏ​ഴ് ​ജി​ല്ല​ക​ളു​ടെ​ ​ഫ​യ​ൽ​ ​അ​ദാ​ല​ത്ത് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​തൃ​ശൂ​ർ​ ​മു​ത​ൽ​ ​കാ​സ​ർ​കോ​ട് ​വ​രെ​യു​ള്ള​ ​ജി​ല്ല​ക​ളു​ടെ​ ​ഫ​യ​ൽ​ ​അ​ദാ​ല​ത്ത് 14​ന് ​സം​ഘ​ടി​പ്പി​ക്കും. ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യി​ൽ​ ​കെ​ട്ടി​ക്കി​ട​ന്ന​ ​ഫ​യ​ലു​ക​ളി​ൽ​ 16,139​ൽ​ 5552​എ​ണ്ണം​ ​തീ​ർ​പ്പാ​ക്കി. വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​:​ ​കെ​ട്ടി​ക്കി​ട​ന്ന​വ​-7,271,​തീ​ർ​പ്പാ​ക്കി​യ​ത് ​-5,346. പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റേ​റ്റ്:​ ​കെ​ട്ടി​ക്കി​ട​ന്ന​വ​-30,607,​തീ​ർ​പ്പാ​ക്കി​യ​ത്-11,515.