കെ.എ.എസ് അർഹതാപട്ടിക പ്രസിദ്ധീകരിച്ചു

Friday 08 August 2025 12:00 AM IST

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്കുള്ള കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്‌കെയിൽ) ട്രെയിനി (സ്ട്രീം 1, 2, 3) (കാറ്റഗറി നമ്പർ 01/2025, 02/2025, 03/2025) (നേരിട്ടും തസ്തികമാറ്റം മുഖേനയും) തസ്തികയുടെ അർഹതാപട്ടിക വെബ്‌സൈറ്റിൽ. സ്ട്രീം 1 ൽ 308 പേരും സ്ട്രീം 2 ൽ 211 പേരും സ്ട്രീം 3 ൽ 158 പേരുമാണ് ഉൾപ്പെട്ടിട്ടുള്ളത്.

പി.​എ​സ് .​സി​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​ഡെ​ന്റ​ൽ​ ​ഹൈ​ജീ​നി​സ്റ്റ് ​ഗ്രേ​ഡ് 2​ ​(​പ​ട്ടി​ക​വ​ർ​ഗ്ഗം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 21​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് 13​ ​ന് ​രാ​വി​ലെ​ 9.30​ ​ന് ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും. പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​(​ഡ​യ​റ്റ് ​വ​കു​പ്പി​ൽ​)​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​മ​ല​യാ​ളം​ ​(​നേ​രി​ട്ടും​ ​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​യും​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 349​/2022,​ 350​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 13,​ 14​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​വ​ച്ച് ​അ​ഭി​മു​ഖം​ ​ന​ട​ത്തും. ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​സ​ർ​ജ​ൻ​/​കാ​ഷ്വാ​ലി​റ്റി​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​(​ധീ​വ​ര​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 18​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് 13​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ട്രേ​ഡ്സ്മാ​ൻ​ ​(​വെ​ൽ​ഡി​ങ്)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 136​/2024​)​ ​ത​സ്തി​ക​യു​ടെ​ ​സാ​ധ്യ​താ​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രി​ൽ​ ​പ്ര​മാ​ണ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്ക് 13​ ​ന് ​രാ​വി​ലെ​ 10.30​ ​ന് ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.