സാങ്കേതിക സർവകലാശാല ബഡ്ജറ്റ്: 13ന് സിൻഡിക്കേറ്റ് വിളിച്ച് വി.സി

Friday 08 August 2025 12:00 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് പാസാക്കാൻ 13ന് സിൻഡിക്കേറ്റ് യോഗം വിളിച്ച് വി.സി ഡോ.കെ.ശിവപ്രസാദ്. കഴിഞ്ഞ ദിവസം ബഡ്ജറ്റ് പാസാക്കാൻ വിളിച്ച സ്റ്റാറ്റ്യൂട്ടറി ഫിനാൻസ്‌ കമ്മിറ്റി ക്വോറം തികയാത്തതിനാൽ ചേരാനായിരുന്നില്ല. നേരത്തേ മൂന്നുവട്ടം വി.സി സിൻഡിക്കേറ്റ് യോഗം വിളിച്ചെങ്കിലും ക്വോറം തികഞ്ഞിരുന്നില്ല. 13ന്റെ സിൻഡിക്കേറ്റിൽ ബഡ്ജറ്റ് പാസാക്കിയാൽ ബോർഡ് ഒഫ് ഗവേണേസ് യോഗത്തിൽ വച്ച് ബഡ്ജറ്റ് അംഗീകരിക്കാനാവും. എന്നാൽ 13ന് സിൻഡിക്കേറ്റ് ചേരാൻ ക്വോറം തികയ്ക്കാനിടയില്ല.

ബഡ്ജറ്റ് പാസാക്കാത്തതിനാൽ ദൈനംദിന ചെലവുകൾക്കുപോലും പണമില്ല. പരീക്ഷയ്ക്കടക്കം സോഫ്‌റ്റ്‌വെയർ സേവനംനൽകുന്ന സ്വകാര്യകമ്പനിക്ക് പ്രതിമാസം 86ലക്ഷം നൽകേണ്ടതാണ്. 2മാസം കുടിശികയായി. ഇതോടെ പരീക്ഷാനടത്തിപ്പും പ്രതിസന്ധിയിലാണ്. ബിരുദസർട്ടിഫിക്കറ്റുകൾ അച്ചടിക്കാനും വിതരണം ചെയ്യുന്ന തപാൽവകുപ്പിന് നൽകാനും പണമില്ല. ഇ-ഗവേണൻസ് പദ്ധതിയുടെ സെർവർ നൽകുന്ന ആമസോൺക്ലൗഡിനുള്ള ലൈസൻസ് ഫീസും മുടങ്ങി. കെ-ഫോണടക്കം 3ഇന്റർനെറ്റ് സേവനദാതാക്കൾക്കും കടമാണ്. ഇത് മുടങ്ങിയാൽ പരീക്ഷാഫലപ്രഖ്യാപനവും മൂല്യനിർണയവുമെല്ലാം അവതാളത്തിലാവും.

എ​ൻ​ജി.​ ​കോ​ളേ​ജു​ക​ളി​ൽ​ ​പു​തി​യ​ ​കോ​ഴ്സു​ക​ൾ,​ ​കൂ​ടു​ത​ൽ​ ​സീ​റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​പു​തി​യ​ ​കോ​ഴ്സു​ക​ൾ​ക്ക് ​അ​ഫി​ലി​യേ​ഷ​ൻ​ ​അ​നു​വ​ദി​ച്ച് ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ഉ​ത്ത​ര​വി​റ​ക്കി.​ ​ശ്രീ​നാ​രാ​യ​ണ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്നോ​ള​ജി​യി​ൽ​ ​ബി.​ടെ​ക് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്-30​സീ​റ്റ്,​ ​ബ​യോ​മെ​ഡി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്-​ 30​സീ​റ്റ്,​ ​എം.​ബി.​എ​ ​(​ഹോ​സ്പി​റ്റ​ൽ​ ​മാ​നേ​ജ്മെ​ന്റ് ​ആ​ൻ​ഡ് ​ഹെ​ൽ​ത്ത് ​കെ​യ​ർ​ ​മാ​നേ​ജ്മെ​ന്റ്)​ 30​ ​സീ​റ്റ് ​വീ​തം​ ​അ​നു​വ​ദി​ച്ചു.​ ​മെ​ന്റ​ർ​ ​അ​ക്കാ​ഡ​മി​ ​ഫോ​ർ​ ​ഡി​സൈ​നി​ൽ​ 30​സീ​റ്റോ​ടെ​ ​ബി.​ഡെ​സ് ​കോ​ഴ്സ് ​അ​നു​വ​ദി​ച്ചു.​ ​അ​വി​ടെ​ ​ബി.​ടെ​ക് ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സി​ന് 30​ ​സീ​റ്റും​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗി​ന് 30​ ​സീ​റ്റും​ ​അ​ധി​ക​മാ​യി​ ​അ​നു​വ​ദി​ച്ചു.​ ​കൊ​ല്ലം​ ​വ​ട​ക്കേ​വി​ള​യി​ലെ​ ​യൂ​നു​സ് ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​ബി.​ടെ​ക് ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​എ​ൻ​ജി​നി​യ​റിം​ഗ് ​(​ഡേ​റ്റാ​ ​സ​യ​ൻ​സ്)​ 60​ ​സീ​റ്റ് ​കോ​ഴ്സ് ​അ​നു​വ​ദി​ച്ചു.​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​ബി.​ടെ​ക് ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ൽ​ 30​ ​സീ​റ്റ് ​കൂ​ട്ടി.​ ​മൂ​ന്നാ​ർ​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​ബി.​ടെ​ക് ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ന് 30​ ​സീ​റ്റും​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സി​ന് 30​ ​സീ​റ്റും​ ​വ​ർ​ദ്ധി​പ്പി​ച്ചു.