ശാസ്ത്ര പ്രശ്‌നോത്തരി ഇന്ന്

Friday 08 August 2025 12:01 AM IST

പത്തനംതിട്ട : സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ ജില്ലാതല ശാസ്ത്ര പ്രശ്‌നോത്തരി ഇന്ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിൽ ഒന്നാംസ്ഥാനം നേടിയ കുട്ടികളാണ് പങ്കെടുക്കുന്നത്. ആദ്യ രണ്ട് സ്ഥാനക്കാർക്ക് യഥാക്രമം 10,000, 5000 രൂപ, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ നൽകും. ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനാകും. കുട്ടികളിലെ ശാസ്ത്ര ചരിത്ര ബോധവും യുക്തിചിന്തയും വർദ്ധിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ശാസ്ത്രാവബോധം വളർത്തുന്നതിനുമാണ് പ്രശ്‌നോത്തരി.