പുരസ്‌കാരം വിതരണം ചെയ്തു

Friday 08 August 2025 12:01 AM IST

പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ഹിരോഷിമ - നാഗസാക്കി ദിന പ്രശ്‌നോത്തരി മത്സര വിജയികൾക്ക് പുരസ്‌കാരം വിതരണം ചെയ്തു. മലയാലപ്പുഴ ജെ.എം.പി.എച്ച്.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജാ പി.നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആർ.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ, ട്രഷറർ എം.ജി.ദീപു, അംഗങ്ങളായ മലയാലപ്പുഴ മോഹൻ, രശ്മി രവിന്ദ്രൻ, ജെ.എം.പി.എച്ച്.എസ് പ്രധാനദ്ധ്യാപിക എം.ആർ.സലീന, എസ്.എൻ.ഡി.പി യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപിക മായാ മോഹൻ എന്നിവർ പങ്കെടുത്തു.