ഹിരോഷിമ ദിനം ആചരിച്ചു
Friday 08 August 2025 12:01 AM IST
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.എസ്എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. സ്‌കൂൾ അസംബ്ലിയിൽ, യുദ്ധവിരുദ്ധ സന്ദേശങ്ങൾ വിദ്യാർത്ഥികൾ പങ്കുവെച്ചു. വിദ്യാർത്ഥികൾ ലോകഭൂപടം ആലേഖനം ചെയ്ത ചാർട്ടുകൾ ഒരുക്കി, അതിൽ സമാധാന സന്ദേശങ്ങൾ എഴുതിയ സ്ലിപ്പുകൾ ഒട്ടിച്ചു. സയൻസ്, കൊമേഴ്സ് ബാച്ചുകളിൽ കൊളാഷ് മത്സരവും നടത്തി. യുദ്ധമുക്ത ലോകം എന്ന ആശയം മുൻനിർത്തി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. പരിപാടികൾക്ക് മാനേജ്‌മെന്റ് പ്രതിനിധിയായ സിസ്റ്റർ സുധർമ എസ്‌ഐസി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ, ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി പോൾ എന്നിവർ നേതൃത്വം നൽകി.