കിറ്റെക്‌സിന്റെ 'ലിറ്റിൽ സ്റ്റാർ' ആഭ്യന്തര വിപണിയിലേക്ക്

Friday 08 August 2025 12:03 AM IST

കൊച്ചി : കിറ്റെക്‌സ് ഗാർമെന്റ്‌സിന്റെ യു.എസ് ബ്രാൻഡായ 'ലിറ്റിൽ സ്റ്റാർ' ഇന്ത്യൻ വിപണിയിലെത്തുന്നു. നവജാത ശിശുക്കളുടെയും, കുട്ടികളുടെയും വസ്ത്രങ്ങളുടെ കയറ്റുമതിയിലെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വസ്ത്ര നിർമ്മാണ കമ്പനിയാണ് കിഴക്കമ്പലത്തെ കിറ്റെക്‌സ് ഗാർമെന്റ്സ്.

അമേരിക്കൻ ഗുണനിലവാരവും സുരക്ഷയും ഫാഷനും ഒത്തിണങ്ങിയ വസ്ത്രങ്ങൾ താങ്ങാനാവുന്ന വിലയിൽ ലിറ്റിൽ സ്റ്റാറിലൂടെ ലഭ്യമാകുമെന്ന് കിറ്റെക്‌സ് ഗാർമെന്റ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബ് പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഇ-കൊമേഴ്‌സ് റീട്ടെയിൽ പ്ലാറ്റ്‌ഫോമുകളിലൂടെ വിൽപ്പന ശൃംഖല വിപുലപ്പെടുത്തുമെന്നും സാബു ജേക്കബ് പറഞ്ഞു.