മെറിറ്റ് ഫെസ്റ്റ് 2025
Friday 08 August 2025 12:07 AM IST
പത്തനംതിട്ട : നഗരസഭാ മെറിറ്റ് ഫെസ്റ്റ് നാളെ 10.30 മുതൽ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ഷമീർ അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരാലി മുഖ്യപ്രഭാഷണം നടത്തും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ആർ.അജിത് കുമാർ, അനിലാ അനിൽ, ജെറി അലക്‌സ്, മേഴ്‌സി വർഗീസ്, പ്രതിപക്ഷ നേതാവ് എ.ജാസിംകുട്ടി തുടങ്ങിയവർ പങ്കെടുക്കും. പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലെസ് നേടിയവരെയും ഉന്നത പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും അനുമോദിക്കും.