മൈജി ഓണം മാസ്സ് ഓണത്തിന് തുടക്കം

Friday 08 August 2025 12:08 AM IST

കോഴിക്കോട്: പ്രമുഖ ഡിജിറ്റൽ ഗാഡ്ജറ്റ്‌സ്, ഹോം അപ്ലയൻസസ് ബ്രാൻഡായ മൈജി ഓണം സീസണിൽ 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും ആകർഷകമായ വിലയുമായി 'മൈജി ഓണം മാസ്സ് ഓണം സീസൺ 3' ആരംഭിച്ചു.

ഓണക്കാലത്ത് 1,600 കോടി രൂപ വിറ്റുവരവും നടപ്പു സാമ്പത്തിക വർഷം 5000 കോടി രൂപയുടെ വരുമാനവുമാണ് മൈജി ലക്ഷ്യമിടുന്നത്. ഇതിനായി മൈജിയുടെ 18 ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു. മാർച്ചിന് മുമ്പ് 12 ഷോറൂമുകൾ കൂടി ആരംഭിക്കും. ഇതോടെ ഷോറുമുകളുടെ എണ്ണം 150 കവിയും.

25 കാർ, 30 സ്‌കൂട്ടർ, 30 പേർക്ക് ഒരു ലക്ഷം വീതം ക്യാഷ് പ്രൈസ്,​ 60 പേർക്ക് (30 ദമ്പതികൾക്ക്) ഇന്റർനാഷണൽ ട്രിപ്പ്, 30 പേർക്ക് ഒരു പവൻ സ്വർണ നാണയങ്ങൾ,​ സ്‌ക്രാച്ച് ആൻഡ് വിൻ കാർഡിലൂടെ ആറ് മുതൽ 100 ശതമാനം വരെ ഡിസ്‌കൗണ്ട് അല്ലെങ്കിൽ ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീൻ പോലുള്ള ഉറപ്പുള്ള സമ്മാനങ്ങൾ ലഭ്യമാക്കും.