വാണിയംകുളം ചന്തയിൽ നിന്ന് എരുമ ഇടഞ്ഞോടി

Friday 08 August 2025 1:36 AM IST
വാണിയംകുളത്ത് വിരണ്ടോടിയ എരുമ.

ഒറ്റപ്പാലം: വാണിയംകുളം, ഷൊർണൂർ മേഖലയിൽ പരിഭ്രാന്തി പരത്തി എരുമ ഇടഞ്ഞോടിയത് പത്ത് കിലോമീറ്ററിലധികം ദൂരം. വാണിയംകുളം സ്വദേശി വിപിൻ കാലി ചന്തയിൽ നിന്നും വാങ്ങിയ എരുമയാണ് വിരണ്ടോടിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വാണിയംകുളം ചന്ത പരിസരത്ത് നിന്ന് 10 കിലോമീറ്ററിലേറെ ഓടിയ എരുമ ഷൊർണൂർ ചെറുതുരുത്തി പാലത്തിന് സമീപമെത്തി. എരുമയുടെ വിരണ്ടോട്ടം നാട്ടുകാരെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാഴ്ത്തി. ഷഫീഖ്, സുഹൃത്ത് കാശിനാഥൻ എന്നിവർ പിന്തുടർന്ന് എരുമയെ പിടികൂടുകയായിരുന്നു.