തദ്ദേശ വോട്ടർപ്പട്ടിക: അവസാന തീയതി നീട്ടി, 12 വരെ അപേക്ഷിക്കാം

Friday 08 August 2025 12:41 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. ഇന്നലെ ഉച്ചവരെ 21.84 ലക്ഷം അപേക്ഷകളാണ് പുതുതായി പേര് ചേർക്കാൻ ലഭിച്ചത്. പേര് നീക്കം ചെയ്യാൻ ലഭിച്ചത് 2.26 ലക്ഷം അപേക്ഷകൾ. ജൂലായ് 23നാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.