@ ജില്ലാ അത്‌ലറ്റിക് മീറ്റിന് സമാപനം മലബാർ സ്പോർട്സ് അക്കാഡമി ചാമ്പ്യന്മാർ

Friday 08 August 2025 12:02 AM IST
കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ഒ​ളി​മ്പ്യ​ൻ​ ​റ​ഹ്‌​മാ​ൻ​ ​സ്‌​റ്റേ​ഡി​യ​ത്തി​ൽ​ ​ജി​ല്ലാ​ ​അ​ത്‌​ല​റ്റി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​സംഘടിപ്പിച്ച​ ​ജി​ല്ലാ​ ​ജൂ​നി​യ​ർ,​ ​സീ​നി​യ​ർ​ ​അ​ത്‌​ല​റ്റി​ക് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​(16​ ​വ​യ​സി​ൽ​ ​താ​ഴെ​)​ 80​ ​മീ​റ്റ​ർ​ ​ഹ​ർ​ഡി​ൽ​സ് ​മ​ത്സ​ര​ത്തി​ൽ​ ​പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ ​സി​ന്ത​റ്റി​ക് ​ട്രാ​ക്കി​ലൂ​ടെ​ ​ഒ​ന്നാ​മ​താ​യി​ ​ഫി​നി​ഷ് ​ചെ​യ്യു​ന്ന​ ​സാ​യി​ ​കാ​ലി​ക്ക​റ്റി​ന്റെ​ ​ക്രി​സ്ബെ​ൽ​ ​ബേ​ബി. ഫോട്ടോ : രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്: രണ്ട് ദിവസമായി ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഡി. കോളേജ് ഗ്രൗണ്ടിൽ നടന്ന ജില്ലാ സീനിയർ ആൻഡ് ജൂനിയർ അത്‌ലറ്റിക് മീറ്റിന് സമാപനം. 433 പോയിന്റുമായി മലബാർ സ്പോർട്സ് അക്കാഡമി ഓവറോൾ ചാമ്പ്യന്മാരായി. 318 പോയിന്റുമായി ജോർജിയൻ സ്പോർട്സ് അക്കാഡമി കൊളത്ത് വയൽ രണ്ടാം സ്ഥാനവും 294 പോയിന്റുമായി മെഡിക്കൽ കോളേജ് അക്കാഡമി മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാന ദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിർവഹിച്ചു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അസോ. ജില്ലാ ട്രഷറർ ഇബ്രാഹിം ചീനിക്ക, ടി എം അബ്ദുറഹ്മാൻ, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഹസൻ, പ്യാരിൻ അബ്രഹാം, എഡ്വർഡ് പി എം,മോളി ഹസൻ, ടിറ്റി കുര്യൻ എന്നിവർ പ്രസംഗിച്ചു. അസോ. വൈസ് പ്രസിഡന്റ് നോബിൾ കുര്യാക്കോസ് സ്വാഗതവും ജോ. സെക്രട്ടറി അബിമോൻ മാത്യു നന്ദിയും പറഞ്ഞു.