ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനം നാളെ മുതൽ
കോട്ടയം: ശ്രീനാരായണ സാംസ്കാരിക സമിതി 44-ാമത് സംസ്ഥാന സമ്മേളനം നാളെ കോട്ടയം മണിപ്പുഴ പാം ഗ്രൂവ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. രണ്ട് ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ വാസവൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, എം.പിമാരായ ജോസ് കെ.മാണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, സ്പൈസസ് ബോർഡ് ചെയർപേഴ്സൺ സംഗീത വിശ്വനാഥൻ, ഡോ.പി ചന്ദ്രമോഹൻ, ജ്യോതിസ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും.
ഗുരുദേവ ദർശനം ലോകമാകമാനം പകർന്നു നൽകുക, സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ.ബാബു, ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കെ.കെ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.