വെള്ളാപ്പള്ളിക്ക് സ്നേഹാദരവ് ലോഗോ പ്രകാശനം

Friday 08 August 2025 12:59 AM IST

കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് കൊല്ലത്ത് നൽകുന്ന സ്നേഹാദരവിന്റെ ലോഗോ മന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ലോഗോ ഏറ്റുവാങ്ങി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിദ്ധ്യത്തിലായിരുന്നു പ്രകാശനം.

യോഗം കൗൺസിലർ പി.സുന്ദരൻ, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കോ ഓർഡിനേറ്റർ പി.വി.രജിമോൻ, പ്രസി‌ഡന്റ് ഡോ. എസ്.വിഷ്ണു, സെക്രട്ടറി ഡോ. ആർ.വി.സുമേഷ് തുടങ്ങിയവർ പങ്കെടുത്തു. എഴുത്തുകാരനും ലോഗോ ഡിസൈനറുമായ യു.എം.ബിന്നിയാണ് ലോഗോ രൂപകല്പന ചെയ്തത്.

ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെയും ശ്രീനാരായണ റിട്ട. ടീച്ചേഴ്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ 23ന് രാവിലെ 10ന് കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലാണ് സ്നേഹാദരവ് ചടങ്ങ്.