ചത്ത പോത്തിന് പേവിഷബാധ

Friday 08 August 2025 12:58 AM IST

ചവറ: തേവലക്കരയിൽ കഴിഞ്ഞ ദിവസം പോത്ത് ചത്തത് പേവിഷബാധ മൂലമാണെന്ന് സംശയം. നടുവിലക്കര മുക്കിൽ വീട്ടിൽ രാജേന്ദ്രൻ പിള്ളയുടെ വീട്ടുവളപ്പിൽ കെട്ടിയിരുന്ന പോത്താണ് ചത്തത്. വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ പേവിഷ ബാധയാണെന്ന് സംശയകരമായി സ്ഥിരീകരിച്ചു. എന്നാൽ കടിയേറ്റ പാടുകൾ പോത്തിന്റെ ശരീരത്തിലില്ല. പ്രദേശത്ത് പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച തെരുവുനായ അലഞ്ഞുനടന്നതായി നാട്ടുകാർ പറയുന്നു. പട്ടിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. തേവലക്കരയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനങ്ങളിൽ പോവുന്നവർക്കും സ്കൂൾ കുട്ടികൾക്ക് നേരെയും തെരുവുനായ്ക്കൾ കുരച്ച് ചാടാറുണ്ട്. ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.