നാഷണൽ ലോക് അദാലത്ത്
Friday 08 August 2025 1:04 AM IST
കൊല്ലം: സംസ്ഥാന ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 13ന് നാഷണൽ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി, എം.എ.സി.ടി, സബ് മുൻസിഫ് കോടതികളിൽ നിലവിലുള്ള കേസുകളും മറ്റ് തർക്കങ്ങളും പരിഗണിക്കും. മോട്ടോർ ആക്സിഡന്റ്, സിവിൽ കേസ്, ഇലക്ട്രിസിറ്റി ആക്ട് വിഷയങ്ങൾ, പൊന്നുംവില നഷ്ടപരിഹാര വിധി നടത്തുന്ന കേസുകൾ, കുടുംബ തർക്കങ്ങൾ (ഡിവോഴ്സ് ഒഴികെ), ചെക്ക് കേസുകൾ, ബാങ്കുകൾ ഉൾപ്പടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ ലോൺ റിക്കവറി, കോമ്പൗണ്ടബിൽ ക്രിമിനൽ കേസുകൾ, മജിസ്ട്രേറ്റ് കോടതികളിലെ പെറ്റിക്കേസുകൾ എന്നിവയാണ് പരിഗണിക്കുക. ഫോൺ: 04742791399, 04742960984, 8075670019, 9947589538, 8547735958, 9567232165.