'നി​യു​ക്തി' തൊ​ഴിൽ മേ​ള

Friday 08 August 2025 1:06 AM IST

കൊ​ല്ലം: ജി​ല്ലാ എം​പ്ലോ​യ്‌​മെന്റ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ​യും എം​പ്ലോ​യ​ബി​ലി​റ്റി സെന്റ​റി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തിൽ കൊ​ട്ടാ​ര​ക്ക​ര സെന്റ് ഗ്രി​ഗോ​റി​യ​സ് കോ​ളേ​ജിൽ 'നി​യു​ക്തി' തൊ​ഴിൽ മേ​ള 23ന് ന​ട​ത്തും. രാ​വി​ലെ 9.30ന് മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാൽ ഉ​ദ്​ഘാ​ട​നം ചെ​യ്യും. 20ൽ അ​ധി​കം സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 1500 ഒ​ഴി​വു​ക​ളു​ണ്ട്. എ​സ്.എ​സ്.എൽ.സി മു​തൽ ഉ​യർ​ന്ന യോ​ഗ്യ​ത​യു​ള്ള 18 മു​തൽ 45 വ​യ​സി​ന​കം പ്രാ​യ​മു​ള്ള​വർ​ക്ക് പ​ങ്കെ​ടു​ക്കാം. ഫോൺ: 8089419930, 9895412968, 7012853504.