ശ്രീനാരായണ ദിവ്യസത്സംഗം
Friday 08 August 2025 1:25 AM IST
ശിവഗിരി : ശിവഗിരിയിൽ നടന്നുവരുന്ന ശ്രീനാരായണദിവ്യസത്സംഗത്തിന്റെ ഭാഗമായുള്ള സത്സംഗം 9,10 തീയതികളിൽ നടക്കും. ഗുരുധർമ്മ പ്രചരണസഭയുടെയും മാതൃസഭയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന സത്സംഗത്തിൽ ഒട്ടേറെ ഭക്തജനങ്ങൾ പങ്കെടുക്കും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠർ നേതൃത്വം നൽകുന്ന സത്സംഗത്തിലേക്ക് സഭ, മാതൃസഭ പ്രവർത്തകരെയും ഗുരുഭക്തരെയും ക്ഷണിക്കുന്നതായി ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.