വൈദ്യുതി ലൈൻ സുരക്ഷ: പരിശോധന 31വരെ നീട്ടി
Friday 08 August 2025 1:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലൈനിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കാൻ, സുരക്ഷാപരിശോധന നടത്തണമെന്ന മന്ത്രിയുടെ നിർദ്ദേശം പൂർത്തിയായില്ല. ജൂലായ് 31ന് മുമ്പ് പൂർത്തിയാക്കണമെന്നായിരുന്നു നിർദ്ദേശം.
പരിശോധന പൂർത്തിയാക്കാനുള്ള സമയം ആഗസ്റ്റ് 31വരെ നീട്ടികൊണ്ട് കെ.എസ്.ഇ.ബി പുതിയ ഉത്തരവിറക്കി. മഴയായതിനാൽ പലയിടത്തും പരിശോധന നടത്താനായില്ലെന്നാണ് റിപ്പോർട്ട്. വൈദ്യുതിലൈനുകളുടെ പരിശോധന ഓവർസിയർമാരും ട്രാൻസ്ഫോർമറുകളുടെ പരിശോധന സബ് എൻജിനയർമാരുമാണ് നടത്തേണ്ടത്.