പൂട്ടുപൊളിച്ച് 30 കുപ്പി വെളിച്ചെണ്ണ കട്ടു
Friday 08 August 2025 1:47 AM IST
ആലുവ: പൊള്ളും വിലയായതോടെ വെളിച്ചെണ്ണയും കട്ടെടുത്തു. ആലുവയിലാണ് 30 കുപ്പി എണ്ണ മോഷ്ടിച്ചത്. തോട്ടുമുഖത്ത് ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്‌സിന്റെ പൂട്ട് പൊളിച്ചാണ് കവർച്ച.
ബുധനാഴ്ച രാവിലെ ഉടമ അയൂബ് കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വെളിച്ചെണ്ണ ഒരു കുപ്പിക്ക് 580 രൂപ വിലയുണ്ട്. കള്ളൻ കടയിൽ കയറുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തറ തുരന്നു കയറാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് പൂട്ട് തല്ലിപ്പൊളിച്ചത്. 10 പാക്കറ്റ് പാലും ഒരുപെട്ടി ആപ്പിളുമെടുത്തു. മോഷണശേഷം കടയിലെ ഫ്രിഡ്ജിൽ നിന്ന് സോഫ്ട് ഡ്രിങ്ക്സും കുടിച്ചാണ് കടന്നുകളഞ്ഞത്. ഇതിനിടെ സി.സി ടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിൾ മുറിച്ച് മാറ്റി. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.