കശുമാവ് തൈ വിതരണം

Friday 08 August 2025 3:10 PM IST

പാമ്പാക്കുട : കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ നിന്ന് പാമ്പാക്കുടയിൽ ലഭിച്ച കശുമാവിൻ തൈകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രൂപ രാജു, മെമ്പർ ജിനു സി. ചാണ്ടി, ബ്ലോക്ക് മെമ്പർ കുഞ്ഞുമോൻ ഫിലിപ്പ്, എ.ഇ. കിരൺ, ഓവർസിയർ വിജ, കൃഷി ഓഫീസിലെ ഉദ്യോഗസ്ഥർ ഗുണഭോക്താക്കളായ കർഷകർ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ അപേക്ഷ കൊടുത്ത 40 കർഷകർക്ക് 2300 ബഡ് കശുമായ്കൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ്‌ അറിയിച്ചു.