ചോക്കാട് പുഴയിൽ ഒഴുക്കിൽപെട്ട് രണ്ടുപേർ മരിച്ചു, പിഞ്ചുകുഞ്ഞിനായി തെരച്ചിൽ തുടരുന്നു
Saturday 21 September 2019 7:59 PM IST
മലപ്പുറം : കാളികാവ് ചോക്കാട് പുഴയിൽ ഒഴുക്കിൽപെട്ട് രണ്ടുപേർ മരിച്ചു. അഞ്ചുപേരാണ് ഒഴുക്കിൽപെട്ടത്. രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും രക്ഷപ്പെടുത്തിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വയസുള്ള കുട്ടിയ്ക്കായി തിരച്ചിൽ തുടരുകയാണ്. ചിങ്ങക്കല്ല് കല്ലാമല പുഴയിൽ മലവെള്ളപ്പാച്ചിലിലാണ് അപകടമുണ്ടായത്. വേങ്ങര പറമ്പിൽപടി യൂസഫ് (25), സഹോദര ഭാര്യ ജുബൈദിയ(28) എന്നിവരാണ് മരിച്ചത്. ഒരുവയസുള്ള അബീഹക്കായുള്ള തെരച്ചിൽ തുടരുന്നു.
വേങ്ങരയിൽനിന്നുള്ള 15 അംഗ സംഘമാണ് ചീങ്ങക്കല്ല് സന്ദർശിക്കാനെത്തിയത്. പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായതിനെതുടർന്ന് നദിയിൽ ജലനിരപ്പുയരുകയും അഞ്ചുപേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ.