മരണത്തിൽ നിന്ന് രക്ഷപ്പെട്ട അണലി പാമ്പുകൾ ആദ്യം ചെയ്‌തത് ആരും പ്രതീക്ഷിക്കാത്ത കാര്യം; അതിശയിച്ച് നാട്ടുകാർ, വീഡിയോ

Friday 08 August 2025 3:54 PM IST

തിരുവനന്തപുരം മൺവിളക്ക് അടുത്തുള്ള ഒരു വീട്ടിൽ നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കോൾ വന്നിരിക്കുന്നത്. ഗൃഹനാഥൻ രാവിലെ വീടിന് പുറകിൽ പോയപ്പോൾ വലിയിൽ കുരുങ്ങിക്കിടക്കുന്ന ഒരു പാമ്പിനെക്കണ്ടു. ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവ വല മാറ്റിയതും ഒന്നല്ല രണ്ട് അണലിപ്പാമ്പുകളെയാണ് കിട്ടിയത്. ഇത്തരം സാഹചര്യങ്ങളിൽ വളരെ സൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മരണം വരെ സംഭവിച്ചിട്ടുണ്ട്. അതിനാൽ, ശ്രദ്ധയോടെ വാവാ വല വെട്ടിമാറ്റി അണലികളെ രക്ഷപ്പെടുത്തി.

അവ വെള്ളം കുടിക്കുന്നത് കണ്ട് അവിടെ നിന്നവരെല്ലാം അതിശയത്തോടെ നോക്കിനിന്നു. ഇവയുടെ കടിയേറ്റാൻ മരണം ഉറപ്പാണെന്നാണ് വാവാ സുരേഷ് പറയുന്നത്. അതിനാൽ, സ്വന്തം വീടിന് സമീപമോ മറ്റോ ഇത്തരത്തിൽ പാമ്പുകൾ വലയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടാൽ സ്വയം അതിനെ രക്ഷപ്പെടുത്താൻ നോക്കരുത്. കാണുക വീടിന് പുറകിൽ നിന്ന് രണ്ട് അണലികളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.