ഉദ്ഘാടനം

Friday 08 August 2025 4:00 PM IST

താനൂർ: ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ കെട്ടിടത്തിലെ ഓഫീസ്, സ്റ്റാഫ് റൂം, എച്ച്.എം റൂം, യുപി സ്കൂളിലെ കമ്പ്യൂട്ടർ ലാബ് എന്നിവ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചിലവിട്ട് ഹൈടെക് ആയി നവീകരിച്ച ഓഫീസ്, സ്റ്റാഫ് റൂം, എച്ച്.എം റൂം എന്നിവയും ഇ.ടി മുഹമ്മദ് ബഷീർ എം.പി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ചു ലക്ഷം രൂപ ചെലവിൽ സജ്ജീകരിച്ച യു.പി വിഭാഗം കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ.റഫീഖ നിർവ്വഹിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 55 ലക്ഷം രൂപ വകയിരുത്തിയ പാചകപ്പുരയുടെ ആദ്യഘട്ടം ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി പറഞ്ഞു.