സമാപിച്ചു

Friday 08 August 2025 4:07 PM IST

മലപ്പുറം: സർവീസ് പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസമായി മലപ്പുറത്ത് നടത്തി വന്ന സത്യാഗ്രഹം സമാപിച്ചു. സമരം കെ. പി. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം ജില്ലാ പ്രസിഡന്റ് എം. രമണി അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ഡി. സി. സി. സെക്രട്ടറി പി. കെ.നൗഫൽ ബാബു, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി. എ. ലത്തീഫ്, ടി. വിനയദാസ്, സംസ്ഥാന സെക്രട്ടറി ടി. വനജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അശോകൻ മേച്ചേരി എന്നിവർ സംസാരിച്ചു.സമാപന സമ്മേളനം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. എ. സുന്ദരൻ ഉദ്ഘാടനം ചെയ്തു.