അദാലത്ത് 20ന്

Saturday 09 August 2025 12:05 AM IST

ആലുവ: ഗതാഗത വകുപ്പിൽ ഫയലുകൾ തീർപ്പാക്കാൻ ആഗസ്റ്റ് 20ന് ആലുവ സബ് ആർ.ടി ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കും. പൊലീസുമായി ചേർന്ന് ഇ ചെലാൻ തീർപ്പാക്കൽ അദാലത്തും നടക്കും. ആലുവ സബ് ആർ.ടി ഓഫീസിൽ ജൂലായ് 31 വരെ നൽകിയിട്ടുള്ള അപേക്ഷകളിൽ തീർപ്പാകാത്തവയാണ് പരിഗണിക്കുന്നത്.