മുട്ടക്കോഴി കുഞ്ഞ് വിതരണം
Friday 08 August 2025 6:27 PM IST
കാലടി: അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് 9 ലക്ഷം രൂപ മുടക്കി 1500 കുടുംബങ്ങൾക് 5 കോഴി വച്ച് 7500 കോഴിക്കുഞ്ഞുങ്ങളെ ആണ് വിതരണം ചെയുന്നത്. പഞ്ചായത് പ്രസിഡന്റ് പി.യു. ജോമോൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജി ഫ്രാൻസിസ് അദ്ധ്യക്ഷയായി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. ആർ. മുരളി, ക്ഷേകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെജി വർഗീസ്, ശ്രുതി സന്തോഷ് വെറ്റിനറി ഡോക്ടർ ജയിബി തുടങ്ങിയവർ സംസാരിച്ചു