ക്രൈംബ്രാഞ്ചിന് പുതിയ കെട്ടിടം

Friday 08 August 2025 6:28 PM IST

കൊച്ചി: എറണാകുളം ക്രൈംബ്രാഞ്ചിനായി കളമശേരിയിൽ നിർമ്മാണം പൂർത്തിയായ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം 12 ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, എ.ഡി.ജി.പി (ക്രൈം ബ്രാഞ്ച്) എച്ച്.വെങ്കിടേഷ്, ഐ. ജി (ക്രൈം ബ്രാഞ്ച് )ജി.സ്പർജൻ കുമാർ, കളമശേരി നഗരസഭാ ചെയർപേഴ്‌സൺ സീമ കണ്ണൻ എന്നിവർ പ്രസംഗിക്കും.

നിലവിൽ റൂറൽ എ.ആർ ക്യാമ്പ് ( ഡി.എച്ച്.ക്യു) വളപ്പിലാണ് ക്രൈംബ്രാഞ്ച് ഓഫീസ് കെട്ടിടം പ്രവർത്തിക്കുന്നത്.

കളമശേരി പൊലീസ് സ്റ്റേഷന് പിൻഭാഗത്തായിട്ടാണ് ക്രൈംബ്രാഞ്ച് പുതിയ കെട്ടിടം നിർമ്മിച്ചത്.