അനുസ്മരണ സമ്മേളനം

Friday 08 August 2025 6:29 PM IST

ആലുവ: കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന കെ.ജെ. ജോർജ്ജ് ഫ്രാൻസിസിനെ അനുസ്മരിച്ചു. അഡീഷണൽ എസ്.പി എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് വായ്പാ സഹകരണ സംഘം പ്രസിഡന്റ്പി.ജി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ റൂറൽ ജില്ലാ പ്രസിഡന്റ് ഇ.ആർ. ആത്മൻ അദ്ധ്യക്ഷനായി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മാത്യു, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് അനിൽകുമാർ ടി. മേപ്പിള്ളി, കെ.പി.എ ജില്ലാ സെക്രട്ടറി പി.എ. ഷിയാസ്, ട്രഷറർ പി.സി. സൂരജ് തുടങ്ങിയവർ പ്രസംഗിച്ചു.