ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: എസ്.എച്ച്.ഒ.എച്ച്.എസും മാർബേസിലും ചാമ്പ്യന്മാർ

Saturday 09 August 2025 12:13 AM IST

കൊച്ചി: അങ്കമാലി മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്‌കൂൾ സ്‌പോർട്‌സ് അക്കാഡമിയുടെ (എസ്.എച്ച്.ഒ.എച്ച്.എസ്) ഇരട്ട കിരീട പ്രതീക്ഷകൾക്ക് തടയിട്ട് കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ്. ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കിരീടം നേടി. സീനിയർ ചാമ്പ്യൻഷിപ്പിൽ എസ്.എച്ച്.ഒ.എച്ച്.എസ്. അക്കാഡമിയാണ് ജേതാക്കളായത്.

ജില്ലാ ചാമ്പ്യൻഷിപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് ഈ മാസം 16, 17, 18 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയും.

ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഇത്തവണ രണ്ട് ദിവസങ്ങളിലായി ചുരുക്കിയത് സാമ്പത്തിക പരിമിതികൾ മൂലമാണ്. ഗ്രൗണ്ടിന് ഉയർന്ന വാടക നൽകേണ്ടി വന്നതാണ് തീരുമാനം എടുക്കാൻ ജില്ലാ അത്‌ലറ്റിക് അസോസിയേഷനെ നിർബന്ധിതരാക്കിയത്.

ജൂനിയർ വിഭാഗം:

മാർ ബേസിൽ എച്ച്.എസ്.എസ്. 464 പോയിന്റുകൾ നേടി കിരീടം സ്വന്തമാക്കി.

രണ്ടാം സ്ഥാനത്ത് എത്തിയ എസ്.എച്ച്.ഒ.എച്ച്.എസ്. അക്കാഡമിക്ക് 445 പോയിന്റേ നേടാനായുള്ളൂ.

കോതമംഗലം എം.എ. കോളേജ് 222 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി.

 വിദ്യോദയ സ്‌കൂൾ തേവക്കൽ, വടുതല ചിന്മയ വിദ്യാലയ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ പങ്കിട്ടു.

സീനിയർ വിഭാഗം:

എസ്.എച്ച്.ഒ.എച്ച്.എസ്. അക്കാഡമി 170 പോയിന്റോടെ ആധികാരികമായി കിരീടം നേടി.

നിലവിലെ ചാമ്പ്യൻമാരായ കോതമംഗലം എം.എ. കോളേജ് 138 പോയിന്റോടെ റണ്ണേഴ്‌സ് അപ്പായി.

ജൂനിയർ വിഭാഗത്തിലെ ജേതാക്കളായ മാർ ബേസിൽ 136 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി.

വൈപ്പിൻ നായരമ്പലം ഭഗവതി വിലാസം ഹൈസ്‌കൂൾ, വടുതല ചിന്മയ വിദ്യാലയ എന്നിവർ നാലും അഞ്ചും സ്ഥാനങ്ങൾ നേടി.

വിവിധ വിഭാഗങ്ങളിലെ ജേതാക്കൾ (പോയിന്റ് ബ്രാക്കറ്റിൽ):

ആൺ വിഭാഗം അണ്ടർ 14: വിദ്യോദയ സ്‌കൂൾ തേവക്കൽ (62)

അണ്ടർ 16: കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ്. (48)

അണ്ടർ 18: മാർ ബേസിൽ എച്ച്.എസ്.എസ്. (94)

പെൺവിഭാഗം അണ്ടർ 14: അങ്കമാലി എസ്.എച്ച്.ഒ.എച്ച്.എസ്. സ്‌പോർട്‌സ് അക്കാദമി (61)

അണ്ടർ 16: കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ്. (85)

അണ്ടർ 18: കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ്. (88)

അണ്ടർ 20: സെന്റ് സേവ്യേഴ്‌സ് കോളജ് ഫോർ വിമൺ ആലുവ (56.5)

സീനിയർ പുരുഷ വിഭാഗം: എം.എ. കോളജ് കോതമംഗലം (87)

വനിതാ വിഭാഗം: മാർ ബേസിൽ എച്ച്.എസ്.എസ്. കോതമംഗലം (122)