'ബഷിയും മഷൂറയും ബാങ്കോക്കിലാണ്, ഇവിടെ ഞാനും മക്കളും മാത്രം, സര്‍പ്രൈസ് എന്ന് പറയണോയെന്ന് അറിയില്ല'
സമൂഹ മാദ്ധ്യമങ്ങളില്‍ നിരവധി ആരാധകരുണ്ട് ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായ ബഷീര്‍ ബഷിക്കും കുടുംബത്തിനും. ഭാര്യമാരായ സുഹാന, മഷൂറ, മക്കള്‍ എന്നിവരുടെ വിവരങ്ങള്‍ ഇവര്‍ സ്ഥിരമായി വീഡിയോകളായി പങ്കുവയ്ക്കാറുമുണ്ട്. വലിയ ആരാധക കൂട്ടം തന്നെയുണ്ട് ബഷിക്കും കുടുംബത്തിനും. എന്നാല്‍ ഇപ്പോള്‍ ആദ്യ ഭാര്യയായ സുഹാന പങ്കുവച്ച ഒരു വീഡിയോയുടെ കമന്റ് ബോക്‌സില്‍ വിദ്വേഷം നിറയ്ക്കുകയാണ് ഒരു കൂട്ടര്‍.
തന്റെ ഒരു ദിവസത്തെ വിശേഷങ്ങള്‍ എന്ന രീതിയില്‍ സുഹാന പങ്കുവച്ച വീഡിയോയില്‍ ഭര്‍ത്താവ് ബഷിയും മഷൂറയും വിദേശത്താണെന്ന് സുഹാന പറയുന്നുണ്ട്. പെട്ടെന്ന് തീരുമാനിച്ച് ഉടനെ തന്നെ അവര്‍ ബാങ്കോക്കിലേക്ക് പോയി. വീട്ടില്‍ ഇപ്പോള്‍ താനും മക്കളും മാത്രമേയുള്ളൂവെന്നും ഇതിനെ സര്‍പ്രൈസ് എന്ന് പറയാനാകുമോയെന്ന് തനിക്ക് അറിയില്ലെന്നും സുഹാന പറയുന്നുണ്ട്. ഈ വീഡിയോയുടെ കമന്റ് ബോക്‌സിലാണ് സുഹാനയ്ക്ക് ഉപദേശമെന്ന രീതിയില്‍ നിരവധിപേര്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നത്.
ഞാനും പിള്ളേരും മാത്രമേ വീട്ടിലുള്ളൂ. സര്‍പ്രൈസെന്ന് പറയണോ എന്നറിയില്ല. മഷുറയും ബഷിയും എബ്രുവും ബാങ്കോക്കിലാണ്. എല്ലാം പെട്ടെന്നായിരുന്നു. മഷുവിന്റെ സ്വന്തം ബ്രാന്‍ഡില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ വരികയാണ്. അപ്പോള്‍ എല്ലാവരും നമ്മളെ സപ്പോര്‍ട്ട് ചെയ്യണം. പ്ലാന്‍ ചെയ്ത് ഇന്നലെ രാത്രി തന്നെ അവര്‍ ഫ്‌ലൈറ്റ് കയറിയെന്നും സുഹാന പറഞ്ഞു. മഷൂറയുടെ അടിമയായി ഇങ്ങനെ ജീവിക്കാതെ സെല്‍ഫ് റെസ്‌പെക്‌റ്റോടെ ജീവിക്കൂ എന്നാണ് ഉപദേശം.
എന്നാല്‍ സമാധാനത്തോടെ ജീവിക്കുന്ന ഒരു കുടുംബത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന കമന്റുകള്‍ എന്ന വിമര്‍ശനമുയര്‍ത്തി ബഷിക്കും കുടുംബത്തിനും പിന്തുണ അറിയിച്ചും നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബത്തെ അനാവശ്യ ചര്‍ച്ചകളിലേക്കു വലിച്ചിഴക്കുകയാണ് ഇത്തരം കമന്റുകളുമായി വരുന്നവരുടെ ഉദ്ദേശമെന്ന് ആരാധകര്‍ പറയുന്നു.