ഐക്യദാർഢ്യ പ്രകടനം
പാലക്കാട്: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയ സഭാ തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ കൃത്രിമം നടത്തി തിരഞ്ഞെടുപ്പ് അട്ടിമറിച്ച ബി.ജെ.പിയുടെ കപട രാഷ്ട്രീയം തുറന്നുകാട്ടിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ധീരമായ നിലപാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പാലക്കാട് നഗരത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു സമാപിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രെട്ടറി വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷ് അദ്ധ്യക്ഷനായി. സുധാകരൻ പ്ലാക്കാട്ട്, സി.കിദർ മുഹമ്മദ്, കെ.ഭവദാസ്, ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, പി.എം.ശ്രീവത്സൻ, എസ്.സേവ്യർ, രമേശ് പുത്തൂർ, എസ്.എം താഹ, അനിൽ ബാലൻ പങ്കെടുത്തു