അക്ഷയ വെൽഫെയർ അസോസിയേഷൻ പ്രതിഷേധം

Saturday 09 August 2025 1:53 AM IST

കാക്കനാട്: കെ സ്മാർട്ട് ഉൾപ്പടെയുള്ള സേവനങ്ങളുടെ ഫീസ് സർക്കാർ ഏകപക്ഷീയമായി തീരുമാനിച്ചതിനെതിരെ അക്ഷയ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ അക്ഷയ ജില്ലാ പ്രൊജക്ട് മാനേജരെ ഉപരോധിച്ചു. ഉപരോധം അക്ഷയ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എം.പി. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ശ്രീരാജ് അദ്ധ്യക്ഷത വഹിച്ചു.

രക്ഷാധികാരി സൽജിത്ത്, വൈസ് പ്രസിഡന്റ് ബിൻസി, ട്രഷറർ സോണിയ, കമ്മിറ്റി അംഗങ്ങളായ വിനോദ് കൊപ്പറമ്പിൽ, സാജു, താജുദിൻ, സുമയ്യ ഹസ്സൻ എന്നിവർ സംസാരിച്ചു. അക്ഷയ സംരംഭകരെ അവഗണിച്ച് സർക്കാർ ഏകപക്ഷീയമായി മുന്നോട്ടുപോയാൽ കെ സ്മാർട്ട്‌ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ ബഹിഷ്കരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.