ഉദ്ഘാടനം

Saturday 09 August 2025 12:36 AM IST
.

വേങ്ങര:കൂരിയാട് മണ്ണിൽ പിലാക്കൽ തട്ടാഞ്ചേരി മലയിൽ ശീതികരണ സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ നരക്കോടൻ കുഞ്ഞമ്മദ് സ്മാരക അംഗൻവാടിയുടെയും ജി.എൽ.പി സ്‌കൂളിന് വേണ്ടി മടപ്പള്ളി മുഹമ്മദ് ഹാജിയുടെ സ്മാരകമായി പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി നിർവഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നരക്കോടൻ കുടുംബം സൗജന്യമായി വിട്ടു നൽകിയ മൂന്നര സെന്റ് സ്ഥലത്താണ് ഗ്രാമ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് ശീതികരിച്ച അംഗൻവാടിയും ഗ്രാമപഞ്ചായത്തിന്റെ തന്നെ 19ലക്ഷം രൂപ ചെലവിട്ടാണ് എൽപി സ്‌കൂൾ കെട്ടിടവും പൂർത്തിയാക്കിയിട്ടുള്ളത്. എം.എൽ.എഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ മിനിമാസ് ലൈറ്റും ട്രാൻസ്‌ഫോർമറിന്റെ കമ്മീഷൻ ചടങ്ങും നടക്കുമെന്ന് സംഘാടകർ പറഞ്ഞു. പത്രസമ്മേളനത്തിൽ പഞ്ചായത്ത് അംഗങ്ങളായ മടപ്പള്ളി അബ്ദുൽ മജീദ്, എംപി ഉണ്ണികൃഷ്ണൻ സംഘാടക സമിതി കൺവീനർ കെ ചന്ദ്രമോഹൻ, പി കെ റിയാസലി ,മടപ്പള്ളിശബീബ്,എം സാജിർ അബ്ദുള്ള പാറമ്മൽ എന്നിവർ പങ്കെടുത്തു.