ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്സംഗം
Saturday 09 August 2025 12:00 AM IST
ശിവഗിരി :ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ ശിവഗിരിയിൽ ഇന്നും നാളെയും ശ്രീനാരായണ ദിവ്യസത്സംഗം നടക്കും. ശിവഗിരി മഠത്തിൽ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ശ്രീനാരായണ ദിവ്യസത്സംഗം സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. ശാരദാമഠം, മഹാസമാധി, പർണ്ണശാല എന്നിവിടങ്ങളിൽ പൂജയും പ്രാർത്ഥനയും നടക്കും. ഉപനിഷത്ത്, ഭഗവദ്ഗീത, ഗുരുദേവ ചരിത്രം, ബെെബിൾ,ഖുർആൻ തുടങ്ങിയ ഗ്രന്ഥങ്ങൾ പാരായണം ചെയ്യും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യ ആചാര്യനായിരിക്കും. ഗുരുകൃതികളുടെ പാരായണം, സത്സംഗം, ജപം, ധ്യാനം, പ്രബോധനം എന്നിവയും വിവിധ ക്ലാസുകളും ഞായറാഴ്ച ഉച്ച വരെ തുടരും.