ഡോ. ഹാരിസിനെ സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Saturday 09 August 2025 12:00 AM IST

തൃശൂർ: സംസ്ഥാനത്തെ ആരോഗ്യരംഗം എന്താണെന്ന് വെളിപ്പെടുത്തിയ ഡോ. ഹാരിസിനെ സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡോക്ടർ ഹാരിസിനെതിരായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുകയാണ്. അദ്ദേഹത്തിനെതിരെ മോഷണക്കുറ്റം ചുമത്തി അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ആരോഗ്യ കേരളം വെന്റിലേറ്ററിൽ എന്ന മുന്നറിയിപ്പാണ് ഹാരിസിന്റേത്. ഒരു രൂപ കൈക്കൂലി വാങ്ങാത്ത, രോഗികൾക്കായി ജീവിക്കുന്ന ഒരാളെയാണ് മോഷണക്കുറ്റത്തിൽ പ്രതിയാക്കി വേട്ടയാടാൻ ശ്രമിക്കുന്നത്. ഹീനമായ നീക്കത്തിൽ നിന്ന് ആരോഗ്യമന്ത്രിയെ പിന്മാറ്റാൻ മുഖ്യമന്ത്രി തയാറാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

വേ​ട്ട​യാ​ടൽമ​നു​ഷ്യ​ത്വ​ ​വി​രു​ദ്ധം​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ചി​കി​ത്സാ​സൗ​ക​ര്യ​ത്തി​ന്റെ​ ​അ​പ​ര്യാ​പ്ത​ത​ ​തു​റ​ന്നു​ ​പ​റ​ഞ്ഞ​തി​ന്റെ​ ​പേ​രി​ൽ​ ​ഡോ.​ ​ഹാ​രീ​സി​നെ​ ​വേ​ട്ട​യാ​ടാ​നു​ള്ള​ ​ഭ​ര​ണ​കൂ​ട​ ​ശ്ര​മം​ ​അ​ങ്ങേ​യ​റ്റം​ ​മ​നു​ഷ്യ​ത്വ​ ​വി​രു​ദ്ധ​മെ​ന്ന്കോ​ൺ​ഗ്ര​സ് ​വ​ർ​ക്കിം​ഗ് ​ക​മ്മി​റ്റി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല. സാ​ധാ​ര​ണ​ക്കാ​രാ​യ​ ​മ​നു​ഷ്യ​ർ​ക്കു​ ​വേ​ണ്ടി​ ​ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​വ​രെ​ ​അം​ഗീ​ക​രി​ക്കു​ക​യാ​ണ് ​യ​ഥാ​ർ​ഥ​ ​ക​മ്യൂ​ണി​സ്റ്റു​ക​ൾ​ ​ചെ​യ്യേ​ണ്ട​ത്.​സ്വ​ന്തം​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​ ​ത​ന്നെ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ഡോ.​ ​ഹാ​രീ​സി​നെ​ ​കു​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​ഇ​ത്ത​രം​ ​ഭീ​ക​ര​ത​യ്ക്കു​ ​വ​ഴ​ങ്ങാ​തെ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സം​ഘ​ട​ന​ക​ളും​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​സ്വ​ന്തം​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​നൊ​പ്പം​ ​നി​ൽ​ക്കു​ക​യാ​ണ് ​വേ​ണ്ട​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.