ഇ4എം ഐ.എം.എ. സൗത്തിൽ തിളങ്ങി മൈത്രി അഡ്വെർടൈസിംഗ്
കൊച്ചി: ഇ4എം ഇന്ത്യൻ മാർക്കറ്റിംഗ് അവാർഡ്സ് സൗത്തിൽ 'ഏജൻസി ഒഫ് ദി ഇയർ ' പുരസ്‌കാരത്തിൽ തിളങ്ങി മൈത്രി അഡ്വെർടൈസിംഗ്. അഞ്ച് സ്വർണ്ണവും എട്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പടെ 17 അവാർഡുകളാണ് മൈത്രി നേടിയത്. ബി.ജി.എം.ഐ., വിപ്രോ ബ്രാഹ്മിൻസ്, മൈജി, മുത്തൂറ്റ് ഫിനാൻസ്, ഏഷ്യാനെറ്റ്, മുക്താ ചാരിറ്റബിൾ ഫൗണ്ടേഷൻ തുടങ്ങിയ ബ്രാൻഡുകളുടെ ക്യാപയിനുകൾക്കാണ് പുരസ്‌കാരം. തുടർച്ചയായി നാല് തവണ ഏജൻസി ഒഫ് ദി ഇയർ നേട്ടമുണ്ടാക്കുന്ന ആദ്യ ഏജൻസിയായ മൈത്രിയുടെ നേട്ടം അഭിമാനകരമാണെന്ന് മാനേജിംഗ് ഡയറക്ടർ രാജു മേനോൻ പറഞ്ഞു. അവാർഡുകൾക്കൊപ്പം ഉപഭോക്താക്കളുടെ ഉത്പന്നങ്ങൾ വിൽക്കാൻ സഹായകമാകുന്നതും സന്തോഷകരമാണെന്ന് ചെയർമാൻ സി. മുത്തു പറഞ്ഞു. ബ്രാൻഡുകളെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്ന ഇത്തരം ആശയങ്ങൾക്ക് അവാർഡുകൾ ലഭിക്കുമ്പോൾ ഇരട്ടി മധുരമാണെന്ന് സീനിയർ ഗ്രൂപ്പ് ഐഡിയേഷൻ ഹെഡ് ആർ. അജിത് കുമാർ പറഞ്ഞു. ഇരുപത്തിയൊൻപത് വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ആരംഭിച്ച മൈത്രിക്ക് ഇന്ന് ദക്ഷിണേന്ത്യയിലുടനീളം സാന്നിദ്ധ്യമുണ്ട്.