അന്വേഷണം നടത്തണം
Saturday 09 August 2025 12:25 AM IST
കോഴഞ്ചേരി : നാറാണംമൂഴി സെന്റ് ജോസഫ് യു.പി സ്‌കൂളിലെ അദ്ധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷണം നടത്തി വസ്തുതകൾ പുറത്ത് കൊണ്ടുവരണമെന്ന് എ കെ എസ് ടി യു (ആൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അരുൺ മോഹൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രെഡിഡന്റ് പി കെ സുശീൽ കുമാർ, സംസ്ഥാനകമ്മിറ്റി അംഗം കെ എ തൻസീർ, ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഷൈൻ ലാൽ, ജില്ലാ ട്രെഷറർ പി ടി മാത്യു എന്നിവർ സംസാരിച്ചു.