ചങ്ങാതിക്കൊരു തൈ

Saturday 09 August 2025 12:32 AM IST

കൈപ്പട്ടൂർ : ലോക സൗഹൃദദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷൻ ചങ്ങാതിക്ക് ഒരു തൈ ക്യാമ്പിയൻ കൈപ്പട്ടൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രാദേശികമായി ശേഖരിച്ച അഞ്ഞൂറോളം വൃക്ഷ തൈകൾ പരസ്പരം കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി.ജോൺ, എം.പി.ജോസ്, ജി.സുഭാഷ്, എസ്.ഗീതാകുമാരി, എം.വി.സുധാകരൻ, എൻ.എ.പ്രസന്നകുമാരി, തോമസ് ജോസ്, എം.സജിതാ ബീവി എന്നിവർ പ്രസംഗിച്ചു.