യോഗ പരിശീലനം

Saturday 09 August 2025 12:34 AM IST

വള്ളിക്കോട് : ഗ്രാമപഞ്ചായത്തിലെ എൽ.പി സ്‌കൂൾ കുട്ടികൾക്കായുള്ള യോഗ പരിശീലനം ജി.എൽ.പി.എസിൽ പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യോഗ പരിശീലനം ഒരുക്കിയത്. യോഗാചാര്യൻ ദിലീപ് ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നരാജൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി.ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി.സുഭാഷ് , അംഗങ്ങളായ ജെ.ജയശ്രീ, എം.വി.സുധാകരൻ , ജി.ലക്ഷ്മി, അഡ്വ.തോമസ് ജോസ്, പ്രഥമ അദ്ധ്യാപകൻ ബിനു, പി.ടി.എ പ്രസിഡന്റ് ലിന്റു ചന്ദ്രൻ എന്നിവർ പങ്കെടുത്തു.